അമേരിക്കൻ പ്രസിഡൻറ് ഡെണാൾഡ് ട്രംപിൻറെ ഭീഷണിക്ക് മറുപടിയുമായി ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച ഡൊണാൾഡ് ട്രംപിൻറെ ഭീഷണി വകപ്പോകില്ലെന്നും തങ്ങൾക്കുനേരെ ഇനിയും ഭീഷണി തുടർന്നാൽ തിരിച്ചടിക്കാൻ യാതൊരു മടിയുമുണ്ടാവില്ലെന്നും ആയത്തുള്ള അലി ഖമീനി പറഞ്ഞു.
-------------------aud-------------------------------
1979-ലെ ഇറാനിയൻ വിപ്ലവത്തിന്റെ വാർഷികം ആചരിക്കുന്ന പരിപാടിയിൽ സൈനിക കമാൻഡർമാരുമായി സംസാരിക്കവേയാണ് ഖമീനി ട്രംപിൻറെ ഭീഷണിക്ക് മറുപടി നൽകിയത്. 'തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കിൽ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന്' കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരായ ഉപരോധം കർശനമാക്കുന്ന മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിൻറെ ഭീഷണി. ഇറാൻ എന്നെ കൊലപ്പെടുത്തുകയാണെങ്കിൽ പിന്നെ ആ രാജ്യംതന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓർമ്മ വേണം. അതിനുള്ള നിർദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ടെന്നുമായിരുന്നു മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചുകൊണ്ടുള്ള ട്രംപിൻറെ ഭീഷണി. എന്നാൽ നമ്മളെ ഭീഷണിപ്പെടുത്തിയാൽ തിരിച്ചും ഭീഷണി മുഴക്കും, ഭീഷണി അവർ നടപ്പാക്കിയാൽ നമ്മളും തിരിച്ചടിക്കുമെന്ന് ഖമീനി വ്യക്തമാക്കി. അവർ നമ്മളെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നു, അഭിപ്രായപ്രകടനം നടത്തുന്നുണ്ട്, ഭീഷണി മുഴക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ഒരു ആക്രമണമുണ്ടായാൽ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാൻ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഖമീനി ആവർത്തിച്ച് വ്യക്തമാക്കി.അമേരിക്കയുമായി ചർച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ലെന്നും അത് ഇറാന്റെ ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും ഖമീനി പറഞ്ഞു.
© Copyright 2024. All Rights Reserved