ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ മുംബൈ പാട്ടുമേളത്തിന് ഇന്ന് തുടക്കമാകും. നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് പരിപാടി.
------------------aud------------------------------
. വേദിയെ തീ പിടിപ്പിക്കാൻ ശനി, ഞായർ, ചൊവ്വ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ കോൾഡ്പ്ലേ എത്തും. 8 വർഷത്തിനു ശേഷമാണ് ബാൻഡ് ഇന്ത്യയിലെത്തുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേർ സംഘത്തിന്റെ പ്രകടനം കാണാൻ മുംബൈയിൽ എത്തിക്കഴിഞ്ഞു. ആദ്യം ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നതും ആരാധകരുടെ ആവേശവും കണക്കിലെടുത്ത് ഒരു ദിവസത്തേക്കു കൂടി പരിപാടി നീട്ടുകയായിരുന്നു.
പ്രമുഖർ ഉൾപ്പെടെ പരിപാടിക്കെത്തുന്നതിനാൽ കനത്ത സുരക്ഷാ സംവിധാനമാണ് ഡി.വൈ പാട്ടിൽ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്‌തിരിക്കുന്നവർ ടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖകളും കരുതണമെന്ന നിർദേശമുണ്ട്. കോൾഡ് പ്ലേ സംഗീതപരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകളും ഒരുക്കിയിട്ടുണ്ട്. 3 ദിവസത്തെ പരിപാടികൾക്കായി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് കണക്ക്.
© Copyright 2024. All Rights Reserved