മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമിക്കാൻ നടൻ സൗബിൻ ഷാഹിർ ഉൾപ്പടെയുള്ള നിർമ്മാതാക്കൾ സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. പറവ ഫിലിംസ് ഉടമകൾക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തൽ. പലരിൽ നിന്നായി 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ എത്തിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
-------------------aud--------------------------------
പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് പൊലീസിന്റെ കണ്ടെത്തൽ. പലരിൽ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചെലവായത് 19 കോടിയിൽ താഴെയാണ്. റിപ്പോർട്ടിൽ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പരാമർശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോൾ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നൽകിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നൽകാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാർ പാലിക്കാതിരുന്നതോടെയാണ് സിറാജ് പൊലീസിനെ സമീപിച്ചത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് പൊലീസ് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved