ജർമനിയുടെ വടക്കൻ കടൽ തീരമായ ഹാംബുർഗിൽ കനത്ത മഞ്ഞുവീഴ്ച. ജർമനിയിലെ മിക്ക സ്ഥലങ്ങളിലും കിഴക്കും ശക്തമായ ശൈത്യമാണ് അനുഭവപ്പെട്ടത്. ഹാംബുർഗ് വിമാനത്താവളത്തിൽ ഉച്ചയ്ക്ക് മൂന്ന് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ച രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്ന് ജർമൻ കാലാവസ്ഥാ സേവനം അറിയിച്ചു.
----------------aud--------
ലോവർ സാക്സണിയിലും മഞ്ഞുവീഴ്ചയുണ്ടായി.
വാരാന്ത്യത്തിൽ ഹാർസിൽ വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. ചരിവുപ്രദേശങ്ങളിൽ സ്കീയിങ് അല്ലെങ്കിൽ ടോബോഗാൻ നടത്താൻ ആളുകളുടെ വലിയ സംഘമാണ് എത്തിയത്. വ്യാഴാഴ്ച മുതലാണ് മഞ്ഞ് തെക്ക് ഭാഗത്തേക്ക് വ്യാപിച്ചത്. വർഷത്തിന്റെ ആദ്യ വാരാന്ത്യത്തിൽ, നോർത്ത് റൈൻ - വെസ്റ്റ്ഫാലിയയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. പർവതങ്ങളിൽ 300 മുതൽ 400 മീറ്റർ വരെ ഉയരത്തിൽ 4 സെന്റീമീറ്ററിൽ മഞ്ഞു വീഴ്ച ഉണ്ടാവും. ഐഫലിൽ 20 സെന്റീമീറ്റർ വരെയുമാണ് മഞ്ഞുവീഴ്ച . സൗവർലൻഡിൽ 30 സെന്റീമീറ്ററാണ് മഞ്ഞുവീഴ്ചയുണ്ടായത്. വെള്ളിയാഴ്ച രാത്രി നിരവധി അപകടങ്ങളാണ് ജർമനിയുടെ തെക്ക് ഭാഗത്ത് ഉണ്ടായത്.
ഡ്രൈവർമാർ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യർഥന. ശൈത്യകാല ടയറുകൾ ഉപയോഗിക്കണം. അതേസമയം വേനൽക്കാല ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 60 യൂറോ പിഴയും ഒരു പോയിന്റും നഷ്ടമാവും. മറ്റ് റോഡ് ഉപയോക്താക്കളെ തടസ്സപ്പെടുത്തിയാൽ, 80 യൂറോയും ഒരു പോയിന്റും നഷ്ടമാവും ഒരു ട്രാഫിക് അപകടമുണ്ടായാൽ, 120 യൂറോയും ഒരു പോയിന്റും നഷ്ടമാകും.
© Copyright 2024. All Rights Reserved