തൃശൂർ പൂരത്തിന്റെ അഭിമാന നിമിഷമായി മതസമന്വയം. തൃശൂർ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള പൂരത്തിന് ലൂർദ്ദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോൻ ചെമ്മണ്ണൂർ തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കാളികളായി.
-------------------aud-----------------------------
വർഷംതോറും പതിവുള്ള സ്വീകരണ പരിപാടി ഇക്കുറിയും മുടങ്ങിയില്ല. ദേശക്കാർക്ക് ദാഹജലവും ആനകൾക്ക് പഴങ്ങളും നൽകി. ചടങ്ങുകൾക്ക് ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര, ഭക്ത സംഘടനാ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
© Copyright 2025. All Rights Reserved