കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍നിന്ന് മത്സരിക്കുന്നത് രാജസ്ഥാനില്‍ നിന്ന് സോണിയ ഗാന്ധിയും എഐസിസി ട്രഷറര്‍ അജയ് മാക്കന്, ഡോ. സെയ്ദ് നസീര്‍ ഹുസൈന്, ജി.സി. ചന്ദ്രശേഖര്‍ എന്നിവറാണ്. മുന്‍ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനില്‍ കുമാര്‍ യാദവ് തെലങ്കാനയില്‍നിന്നും മധ്യപ്രദേശില്‍നിന്ന് അശോക് സിങ്ങുമാണ് മത്സരിക്കുക.
തെരഞ്ഞെടുപ്പ് നടക്കുന്നത് 56 രാജ്യസഭ സീറ്റുകളിലേക്കാണ്. ഇതില്‍ കോണ്‍ഗ്രസിന് പത്ത് സീറ്റിലാണ് വിജയിക്കാന്‍ സാധിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ രാവിലെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. അവര്‍ രാജസ്ഥാനില്‍നിന്നാണ് മത്സരിക്കുന്നത്. ബിഹാറില്‍നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍നിന്ന് അഭിഷേക് മനു സിങ്വി, മഹാരാഷ്ട്രയില്‍നിന്ന് ചന്ദ്രകാന്ത് ഹാന്ദോര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
© Copyright 2023. All Rights Reserved