രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിയോടെയാണ് ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ വിനോദ് കാംബ്ലി ആശുപത്രി വിട്ടത്. പുതുവത്സരാശംസകൾ നേർന്ന കാബ്ലി മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
-------------------aud------------------------------
52 കാരനായ ബാറ്ററെ തുടക്കത്തിൽ കടുത്ത മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. ഈ ആഴ്ച ആദ്യം കാംബ്ലിക്ക് പനി ബാധിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. മദ്യവും മയക്കുമരുന്നും ഒരാളുടെ ജീവിതം നശിപ്പിക്കുമെന്നും അതിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് ജനങ്ങളോട് കാംബ്ലി അഭ്യർത്ഥിച്ചു. ആരോഗ്യനില ഉടൻ വീണ്ടെടുക്കുമെന്നും മുൻ ബാറ്റ്സ്മാൻ പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒൻപത് വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉൾപ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡിന്റെ ഉടമയാണ്.
© Copyright 2024. All Rights Reserved