മന്ത്രിമാരുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹം, അൻവറിൻറേത് ഗുരുതര ആരോപണം, പിണറായി രാജി വയ്ക്കണം; കെ സുരേന്ദ്രൻ

02/09/24

കേരള പൊലീസിനും ആഭ്യന്ത്ര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അൻവർ എംഎൽഎയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു.ആരോപണം തെറ്റെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടി നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു.

‌-------------------aud-----------------------------

മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹ ആരോപണത്തിന് സമാനമാണ്. പിണറായിയുടെയും ഗോവിന്ദൻറേയും നാവിറങ്ങിപ്പോയോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ രാജി വയ്ക്കണം. അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം . സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട. അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയത് ആണ് അന്വേഷിക്കേണ്ടത്. എംഎൽഎ പറഞ്ഞത് തെറ്റെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu