മമ്മൂട്ടിയുടെ ‘കാതൽ’ ചിത്രത്തിന് വിലക്കേർപ്പെടുത്തി ചില രാജ്യങ്ങൾ. നവംബർ 23ന് ചിത്രം റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്ക് വന്നിരിക്കുന്നത്. ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ചിത്രം വിലക്കാനുള്ള കാരണം എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ചിത്രത്തിനും ബാൻ വന്നിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി പറഞ്ഞത്. കാതലിൽ മമ്മൂട്ടി സ്വവർഗാനുരാഗിയായി എത്തുമെന്നും റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐഎഫ്എഫ്ഐ) ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഐഎഫ്എഫ്ഐ പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്സിസിൽ മമ്മൂട്ടി സ്വവർഗാനുരാഗിയായി എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൊണ്ടാകും ചിത്രം ഈ രാജ്യങ്ങളിൽ വിലക്കാനുള്ള കാരണം. മമ്മൂട്ടിയുടെ കഥാപാത്രമായ ജോർജ് ദേവസി സ്വവർഗാനുരാഗിയാണ്.
അതിൽ പ്രശ്‌നവുമില്ലെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന ഹർജി ഭാര്യ ഓമന നൽകുന്നുന്നു എന്നാണ് സിനോപ്‌സിസിൽ പറയുന്നത് എന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്തത്. ഐഎഫ്എഫ്‌ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.
© Copyright 2024. All Rights Reserved