മരത്തിന്റെ ഒരുഭാഗം വെട്ടിയപ്പോൾ പൈപ്പ് തുറന്നതുപോലെ വെള്ളം ഒലിക്കുന്നത് കണ്ട് അമ്പരന്ന് നാട്ടുകാർ. ആന്ധ്രാപ്രദേശിലെ സീതാരാമരാജു ജില്ലയിലെ വനമേഖലയിലെ മരത്തിന്റെ ഭാഗം വെട്ടിയപ്പോഴാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
-------------------aud--------------------------------fcf308
മരം വേനൽക്കാലത്ത് ജലം സംഭരിക്കുന്നുണ്ടോയെന്ന് അറിയുന്നതിനായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തിന്റെ ഒരു ഭാഗം മുറിച്ചുനോക്കിയത്. ഗോദാവരി മേഖലയിലെ പാപ്പിക്കൊണ്ട മലനിരകളിൽ വസിക്കുന്ന ആദിവാസി വിഭാഗമായ കൊണ്ട റെഡ്ഡി ഗോത്രമാണ് ഈ അറിവ് വനം വകുപ്പുമായി പങ്കുവെച്ചത്. വൃക്ഷങ്ങളെക്കുറിച്ചുള്ള തദ്ദേശീയമായ അറിവിന് ഈ ഗോത്രം വളരെ പ്രശസ്തമാണ്. ഫിക്കസ് മൈക്രോകാർപ എന്നറിയപ്പെടുന്ന ഈ മരം ഏഷ്യയിലെ പടിഞ്ഞാറൻ പസഫിക് ദ്വീപുകൾ, ഓസ്ട്രേലിയ എന്നിവയുടെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ഒരുതരം വൃക്ഷമാണ്.
© Copyright 2024. All Rights Reserved