കോവിഡ് 19 വൈറസ് ബാധിതരുടെ മരണനിരക്കിൽ ഇറ്റലിയേ മറികടന്നു ബ്രിട്ടൺ യൂറോപ്പിൽ ഒന്നാമതായി. ഇന്നലെ രോഗം ബാധിച്ചത് 693 പേർക്കാണ് ഇതോടെ മരണനിരക്ക് 29427 ആയി. പുതിയതായി 406 പേർക്കുകൂടെ രോഗം സ്ഥിതീകരിച്ചു. ഇറ്റലിയെക്കാൾ വേഗത്തിൽ ബ്രിട്ടനിൽ പകർച്ചവ്യാധി വ്യാപിച്ചെന്നു ബി ബി സി യുടെ സ്റാറ്റിസ്റിക് മേദവി റോബർട്ട് കഫെ പറഞ്ഞു. എന്നാൽ യുകെയിലെ ജനസംഖ്യ ഇറ്റലിയേക്കാൾ 10%വലുതാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. 29427 പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്നുള്ളത് വലിയ ഒരു കണക്കാണെന്നു വിദേശ കാര്യാ സെക്രട്ടറി ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു.
ഏറ്റവും അധികം മരണം സംഭവിച്ച ലോക രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കക്ക് താഴെ 2ആം സ്ഥാനം ബ്രിട്ടണിനാണ്. UK യിൽ ആകെ 1383842 കൊറോണ വൈറസ് ടെസ്റ്റുകൾ നടന്നിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രമായി നടന്നത് 84806 ടെസ്റ്റുകളാണ്. തുടർച്ചയായി 3ആം ദിവസവും 100, 000 പ്രതിദിന പരിശോധനകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഏപ്രിൽ 24മുതൽ ഒ എൻ എസ് ൽ റിപ്പോർട്ട് ചെയ്‌ത മരണങ്ങൾ ഉൾപ്പടെ ആകെ മരണ സംഖ്യ 32000 ൽ ഏറെയാണ്.
© Copyright 2023. All Rights Reserved