നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ആണ് പൃഥ്വിരാജ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. കുടുംബത്തിനൊപ്പമായിരുന്നു പ്രിയ താരത്തിന്റെ ഇത്തവണത്തെ ജന്മദിനാഘോഷം . ബ്ലോക്ബസ്റ്റർചിത്രം അയ്യപ്പനും കോശിയിലുമാണ് പൃഥ്വി ഒടുവിൽ വേഷമിട്ടത്. ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം തന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മെഗാ ബ്ലോക്ബസ്റ്റർ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുറാനിന്റെ പണിപ്പുരയിലാണ് പൃഥ്വി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
© Copyright 2025. All Rights Reserved