മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ, വിട്ടയക്കാതെ കപ്പൽ കമ്പനി; ആശങ്ക അകലുന്നില്ല.

04/05/24

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പൽ എം എസ് സി എരീസിലെ മലയാളികളുൾപ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നു. ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാൻ കപ്പൽ കമ്പനി തയ്യാറാകാത്തതാണ് പ്രതിസന്ധി. ജീവനക്കാരെ തിരികെയെത്തിക്കാൻ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
-------------------aud--------------------------------

ഇറാൻ-ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എംഎസ്‍സി ഏരീസ് എന്ന ഇസ്രായേൽ ബന്ധമുളള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത്. ഒരു വനിതയുൾപ്പെടെ 25 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു.ഇതിൽ 4 മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു. ഇന്ത്യ അടക്കമുളള രാജ്യങ്ങൾ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ വിട്ടയച്ചു.
എന്നാൽ ബാക്കിയുളളവരുടെ മോചന കാര്യത്തിൽ അനിശ്ചത്വം തുടർന്നു. ഇതിനിടെ, കപ്പൽ തടഞ്ഞുവച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെ സ്വതന്ത്രരാക്കിയതായുമുളള ഇറാൻറെ അറിയിപ്പും വന്നു. എന്നാൽ കപ്പലിൽ തന്നെ തുടരാനാണ്  ജീവനക്കാർക്ക് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൻറെ കാരണമെന്തെന്നും കപ്പൽ കമ്പനി വ്യക്തമാക്കിയിട്ടില്ലെന്ന് കപ്പലിലുളള മലയാളികളുടെ ബന്ധുക്കൾ പറയുന്നു. വയനാട്ടിൽ നിന്നുളള പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട്ട്കാരൻ സുമേഷ് എന്നിവരാണ് ഇപ്പോൾ കപ്പലിലുളള മലയാളികൾ.കപ്പലും ചരക്കും മാത്രമാണ് കസ്റ്റഡിയിലുളളതെന്നും ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്നും ഇറാൻ ഔദ്യോഗികമായി കപ്പൽ കമ്പനിയെ അറിയിച്ചിട്ടുണ്ട്. പകരം ജീവനക്കാരെ കപ്പലിലേക്ക് കമ്പനി നിയോഗിച്ചാലേ ഇവരുടെ മോചനം സാധ്യമാകൂവെന്നാണ് വിവരം. ഇതിനായി കേന്ദ്ര വിശേദകാര്യ മന്ത്രാലയം സമ്മർദ്ദം ചെലുത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.  

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu