മലയാളിത്തിളക്കത്തിൽ ലോകകപ്പ് കബഡി; ഇംഗ്ലണ്ട് ടീമിന് പുറമെ വെയിൽസ് ടീമിലും മലയാളി സാന്നിധ്യം

21/03/25

ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീമിന് പുറമെ വെയിൽസ് ടീമിലും മലയാളി സാന്നിധ്യം. വെയിൽസിന്റെ പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്സ്, ജീവാ ജോൺസൻ, വോൾഗാ സേവ്യർ, അമൃത എന്നിവരാണ് പങ്കെടുക്കുന്നത്. എല്ലാ വർഷവും നടത്തി വരുന്ന കബഡി മത്സരങ്ങളുടെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ നിന്നും സെലക്ഷൻ ലഭിച്ചാണ് ഇവർ വെയിൽസ് ടീമിലെത്തിയത്.

-------------------aud--------------------------------

ഇംഗ്ലണ്ട്, വെയിൽസ് ടീമുകളെ പരിശീലിപ്പിക്കുന്നത് മുൻ ഇംഗ്ലണ്ട് താരമായ മലയാളി സജു മാത്യു ആണ്. വെയിൽസ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോർക് യൂണിവേഴ്സിറ്റി ഹൾ - യോർക് മെഡിക്കൽ സ്കൂളിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ അഭിഷേക് അലക്സ്. യുക്മ മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസിന്റെ മകനാണ് 23 വയസ്സുകാരൻ ആയ അഭിഷേക്.  നോട്ടിങ്ങാം റോയൽസ് താരങ്ങളായ ഇവർക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് ഡയറക്ടർമാരായ സാജു മാത്യു, രാജു ജോർജ്, ജിത്തു ജോസ് എന്നിവരാണ്. ടീമുകളിൽ ഇടം നേടിയ മലയാളി താരങ്ങളെ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് തുടങ്ങിയവർ അഭിനന്ദിച്ചു. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ പുരുഷൻമാരുടെ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, സ്കോട്​ലൻഡ്, ഇറ്റലി, ഹേംകോംങ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയിൽസ് ടീം കളിക്കുന്നത്.
രണ്ടാമത്തെ ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യ മത്സരത്തിൽ സ്കോട്​ലൻഡിനോട്‌ പരാജയപ്പെട്ടെങ്കിലും തുടർന്ന് നടന്ന മത്സരങ്ങളിൽ ഇറ്റലിയേയും ഹോംകോങ്ങിനേയും തറപറ്റിച്ചു. ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് വെയിൽസ് ടീം. ഇന്ന് യുകെ സമയം ഉച്ചയ്ക്ക് 12ന് കരുത്തരായ ഇന്ത്യയെ വെയിൽസ് നേരിടും. മത്സരങ്ങൾ ബിബിസി ഐ പ്ലെയറിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി ആതിര സുനിലാണ് രംഗത്തുള്ളത്. ആതിരയ്ക്കു പുറമെ മൂന്നു മലയാളി വനിതകൾകൂടി ടീമിലുണ്ട്. പുരുഷ ടീമിൽ രണ്ടു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 17 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇറാനുമെല്ലാം പങ്കെടുക്കുന്ന കബഡി ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനി പ്രെസ്സിമോൾ കെ. പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവർ വനിതാ ടീമിലും മലപ്പുറം പൊന്നാനി സ്വദേശി കെ.മഷൂദ്, കാസർകോട് ചെറുവത്തൂർ സ്വദേശി അഭിജിത് കൃഷ്ണൻ എന്നിവർ പുരുഷ ടീമിലും ഇടം നേടി. ബ്രിട്ടിഷ് കബഡി ലീഗിൽ വനിതാ കിരീടം നേടിയ നോട്ടിങ്ങാം ക്വീൻസ് ടീമംഗങ്ങളാണു നാലു വനിതകളും. പുരുഷ വിഭാഗത്തിൽ റണ്ണർ അപ്പുകളായ നോട്ടിങ്ങാം റോയൽസ് അംഗങ്ങളാണു മഷൂദും അഭിജിത്തും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu