ഇപ്സ്വിച്ചിൽ താമസിക്കുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ (56) കാണാതായതായി റിപ്പോർട്ട്. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർഥിച്ചു.
-------------------aud--------------------------------
കാണാതാകുമ്പോൾ നീല ജാക്കറ്റും ഇളം നീല ജീൻസുമാണ് ധരിച്ചിരുന്നത്. മെലിഞ്ഞ ശരീരമുള്ള രാമസ്വാമി കണ്ണട ഉപയോഗിക്കുന്നയാളാണ്. രാമസ്വാമിയുടെ തിരോധാനത്തിൽ കുടുംബം ആശങ്കയിലാണ്.
രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോൺ സി1 കാർ ഇപ്സ്വിച്ചിലെ റാവൻസ്‌വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തി.
രാമസ്വാമിയെ കാണ്ടെത്തിയാലോ അദ്ദേഹം എവിടെയാണെന്ന് വിവരം ലഭിച്ചലോ, ഇപ്സ്വിച്ച് ലാൻഡ്‌മാർക്ക് ഹൗസിലെ ഡ്യൂട്ടി സർജന്റിനെ 101 എന്ന നമ്പറിൽ അടിയന്തരമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.
© Copyright 2025. All Rights Reserved