മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് 50 ശതമാനം വിമാന ടിക്കറ്റ് നിരക്ക് കുറച്ചതായി കേന്ദ്ര വ്യാമയാന മന്ത്രി കെ.രാം മോഹൻ നായിഡു. പുതിയ ടിക്കറ്റ് നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
-----------------------------
ടിക്കറ്റ് നിരക്കുകൾ കുറയ്ക്കണമെന്ന് കേന്ദ്രം വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. നിരക്കുകൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവശ്യം കമ്പനികളുമായി ചർച്ച നടത്തിയിരുന്നതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.മഹാ കുംഭമേളയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിപ്പിച്ചത്. ടിക്കറ്റ് നിരക്ക് കുറച്ചത് കാരണം വിമാനക്കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മാസം 23 ന് എയർലൈൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, പ്രയാഗ്രാജ് വിമാനങ്ങളുടെ നിരക്കുകൾ കുറയ്ക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
© Copyright 2025. All Rights Reserved