ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാർ ഒപ്പുവെച്ച് എർലിങ് ഹാലണ്ട്. 9.5 വർഷത്തേയ്ക്കാണ് താരത്തിന്റെ പുതിയ കരാർ. 2034ലെ സീസൺ വരെ ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും.
-------------------aud------------------------------
. മാഞ്ചസ്റ്റർ സിറ്റി പോലുള്ള വലിയൊരു ക്ലബിൽ തുടരാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പുതിയ കരാർ ഒപ്പുവെച്ചതിന് ശേഷം ഹാലണ്ട് പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റി ഒരു മികച്ച ക്ലബാണ്. മികച്ച ആരാധകപിന്തുണ ഈ ക്ലബിനുണ്ട്. ഒരു താരത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അന്തരീക്ഷവും ഈ ക്ലബിൽ ലഭിക്കുന്നു. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് താൻ നന്ദി പറയുന്നു. അതുപോലെ കഴിഞ്ഞ രണ്ട് വർഷമായി തന്നെ പിന്തുണച്ച സഹതാരങ്ങൾക്കും പരിശീലക സംഘത്തിലെ ഓരോരുത്തർക്കും നന്ദി പറയുന്നു. ഹാലണ്ട് വ്യക്തമാക്കി.
© Copyright 2024. All Rights Reserved