പ്രവാസി ജീവിതത്തിൽ നാട്ടിലെ അന്യഭാഷയിൽ നിന്നും വീട്ടിലെ മാതൃഭാഷയിലേക്കുള്ള അകലം കുറച്ച മിഷൻ പ്രവർത്തനങ്ങൾ ആണ്ശ്രീ ഹരീഷ് നായരെ പുരസ്‌കാരത്തിന് അർഹനാക്കി തീർത്തത് . ആഫ്രിക്കയിൽ നിരവധിയിടങ്ങളിൽ മലയാള ഭാഷാപഠനകേന്ദ്രങ്ങൾ തുടങ്ങാനും മലയാള ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കാനും ഹരീഷ് നായർ നൽകിയ സംഭാവനകൾ എണ്ണമറ്റതാണ് . മലയാള ഭാഷയെ ആഫ്രിക്കൻ വൻകരയിൽ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകിയതിനും മലയാളം മിഷന്റെ മികച്ച സംഘാടനത്തിനുമാണ് പുരസ്കാരം.
© Copyright 2023. All Rights Reserved