മാനവീയ വീഥിയിൽ നെറ്റ് ലൈഫിന് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. മാനവീയത്തിൽ സ്റ്റേജ് പരിപാടിയും ഉച്ചഭാഷണിയും പൂർണമായി ഒഴിവാക്കാനാണ് ശുപാർശ. രാത്രി 12 മണി കഴിഞ്ഞാൽ. മാനവീയം വീഥി വിട്ട് പോവണമെന്നും നിർദേശിക്കുന്നു. സംഘർഷം തുടർക്കഥയായ സാഹചര്യത്തിലാണ് പൊലീസിന്‍റെ നിർദേശം.
കേരളീയം കഴിഞ്ഞതോടെ മാനവീയം വീഥിയിലും തിരക്കു കുറയുമെന്നാണ് വിലയിരുത്തൽ. ഒരാൾക്ക് ഉച്ച ഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്ക് ഒരു തടസമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മാനവീയം വീഥിയില്‍ സുരക്ഷ കൂടുതൽ കാര്യക്ഷമാക്കുമെന്നും പൊലീസ് അറിയിച്ചു.
© Copyright 2025. All Rights Reserved