നോട്ടിംഗ്ഹാം സർവ്വകലാശാലയിലെ ഡോക്ടർ ഫ്രാങ്കി റോവ്സണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം, ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങളിലെ കോശങ്ങളുടെ മരണം ഉറപ്പിക്കാൻ കഴിവുള്ള ഒരു 'ബയോ ആന്റിന'യാണ് വികസിപ്പിച്ചെടുത്തത്. പ്രത്യേക തന്മാത്രകളിൽ പൊതിഞ്ഞ സ്വർണ്ണ നാനോപാർട്ടിക്കിളുകളാണ് ബയോ-ആന്റിനകൾ, അത് ഒരു വൈദ്യുതകാന്തിക മണ്ഡലത്തിന് കീഴിൽ, കാൻസർ കോശങ്ങൾ മരിക്കുന്നതിന് കാരണമാക്കുന്നു. ഗ്ലിയോബാസ്റ്റോമ ക്യാൻസറുകൾ ചികിത്സിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും ആക്രമണാത്മകവുമായ ഒന്നാണ് . ഈ കാൻസർ ബാധിയ്ച്ചവരിൽ അഞ്ച് വർഷത്തെ അതിജീവന നിരക്ക് 6.8% മാത്രമാണ്, രോഗികളുടെ ശരാശരി ആയുർദൈർഘ്യം രോഗനിർണ്ണയത്തിൽ നിന്ന് എട്ട് മാസം മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു.
ബയോ ആന്റിന ഉപയോഗിച്ച് ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങളെ നശിപ്പിക്കുമ്പോൾ, ക്യാൻസറിന് ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾ സ്പർശിക്കപ്പെടാതെ കിടക്കുന്നതായി ഗവേഷക സംഘം കണ്ടെത്തി.
ഒരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിച്ച് , തന്മാത്രകളിലെ ഒരു ഇലക്ട്രോൺ അതായത് ഒരു ഉപ ആറ്റോമിക് കണിക നശിപ്പിക്കുന്നതിലൂടെ ക്യാൻസർ കോശം മൃതമാക്കിത്തീർക്കുന്ന പ്രത്യേക ചികിത്സാരീതിയാണിത്.
ക്യാൻസറിനെ നേരിടാനുള്ള ക്വാണ്ടം മെക്കാനിക്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ 'ക്വാണ്ടം തെറാപ്പി' എന്നും ഈ ചികിത്സയെ വിശേഷിപ്പിക്കുന്നു.
ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്നതിനുള്ള സ്പ്രേയായി ഒരു ദിവസം ഇത് ലഭ്യമാകുമെന്ന് ടീം പ്രതീക്ഷിക്കുന്നതായി ഡോ റോസൺ പ്രത്യാശപ്രകടിപ്പിച്ചു , എന്നാൽ ആ ഘട്ടത്തിൽ എത്തുന്നതിന് മുമ്പ് അനേക ദൂരം സഞ്ചരിക്കാനുണ്ടെന്നും പോകാനുണ്ടെന്ന് ഡോക്ടർ റോസൺ ഊന്നിപ്പറയുന്നു - ഇത്തരം ചികിത്സകൾ ലാബിൽ നിന്ന് മനുഷ്യ ഉപയോഗത്തിലേക്ക് എത്താൻ 11 വർഷം വരെ എടുക്കും എന്നാണ് കരുതപ്പെടുന്നത്.
© Copyright 2023. All Rights Reserved