ഇന്ത്യൻ സൈനികരെ മാലദ്വീപിൽനിന്ന് ഒഴിവാക്കുമെന്നതു തിരഞ്ഞെടുപ്പ് സമയത്തു മുയ്‌സുവിന്റെ പ്രധാന വാഗ്ദാനമായിരുന്നു. നിലവിൽ ഏഴുപതോളം സൈനികർ, ഡോണിയർ മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, 2 ധ്രുവ് ഹെലികോപ്റ്റർ എന്നിവ ഇന്ത്യയുടേതായി മാലദ്വീപിലുണ്ട്. അധികാരത്തിലേറി രണ്ടാംദിവസം തന്നെ ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്നു മുയ്‌സു ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിച്ചു പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് അടുത്തിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി രണ്ടിനു ന്യൂഡൽഹിയിൽ ഇരുകൂട്ടരുടെയും സംയുക്‌ത ഉന്നതതല യോഗം നടന്നിരുന്നു. ഇന്ത്യൻ സൈനികരുടെ ആദ്യസംഘത്തെ മാർച്ച് 10ന് മുൻപും അവശേഷിക്കുന്നവരെ മേയ് 10നു മുൻപും മടക്കി അയയ്ക്കുമെന്നാണു മുയ്‌സുവിന്റെ നിലപാട്.
© Copyright 2024. All Rights Reserved