കൊച്ചി മകൾ വീണാ വിജയന്റെ കമ്പനി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിഎംആർഎലിനെ കൂടാതെ എക്സാലോജിക്കിനു മാസപ്പടി നൽകിയിരുന്ന കമ്പനികൾ ഏതൊക്കെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കാമോയെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. മാസപ്പടി വിഷയത്തിൽ ഏതൊക്കെ ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്നു വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറുണ്ടോയെന്നും അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽനിന്നും കർണാടക ഹൈക്കോടതി വിധിയിൽനിന്നും ഉയർന്നു വന്നതാണ് ഈ ചോദ്യങ്ങളെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു .
© Copyright 2025. All Rights Reserved