സാമ്പത്തിക വെല്ലുവിളി മറികടക്കാൻ വിദേശ വിദ്യാർത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരിൽ മാർക്ക് കുറവുള്ള വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനായി വിദേശ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള മിനിമം മാർക്ക് യോഗ്യതകളിൽ കുറവ് വരുത്തിയിരിക്കുകയാണ് യോർക്ക് യൂണിവേഴ്‌സിറ്റി. സാമ്പത്തിക വെല്ലുവിളി മറികടക്കാൻ വിദേശ വിദ്യാർത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരിലുള്ള നീക്കത്തിൽ യുകെയിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും പുറത്താകുമെന്നാണ് ഇപ്പോൾ ആശങ്ക.
-------------------aud--------------------------------
എ-ലെവലിൽ ബിബിസി ഗ്രേഡുകൾക്ക് തുല്യമായ കുറഞ്ഞ മാർക്ക് ലഭിച്ചാലും ഉയർന്ന ഫീസ് നൽകുന്ന വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുമെന്നാണ് റസൽ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനം. യോർക്ക് യൂണിവേഴ്‌സിറ്റിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി മേധാവി അക്കാഡമിക്കുകൾക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 'നിലവിലെ സാമ്പത്തിക വെല്ലുവിളികളുടെ സാഹചര്യത്തിൽ വിദേശ അപേക്ഷകർക്ക് എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും, പ്രോഗ്രാമുകളിലും താരിഫ് താഴ്ത്തി നൽകാൻ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്', ഇമെയിൽ പറയുന്നു. 2:2 നേടിയ വിദേശ അപേക്ഷകരെയും പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് സ്വീകരിക്കുമെന്ന് മെമ്മോ കൂട്ടിച്ചേർത്തു. ഉയരുന്ന ചെലവുകളും, ആവശ്യക്കാരുടെ എണ്ണം കുറയുന്നതും ചേർന്നാണ് ബ്രിട്ടനിലെ സ്ഥാപനങ്ങളെ കൊടുങ്കാറ്റിലേക്ക് നയിക്കുന്നതെന്ന് വിദ്ഗധർ പറയുന്നു. ഉയർന്ന പണപ്പെരുപ്പം മൂലം ട്യൂഷൻ ഫീസ് മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ്. ഇതാണ് കൂടുതൽ പണം നൽകുന്ന വിദേശ വിദ്യാർത്ഥികളെ ഊറ്റാൻ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളെ പ്രേരിപ്പിക്കുന്നത്.
© Copyright 2024. All Rights Reserved