മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് എംഎൽഎമാരുടെ സംഘം

03/12/24

വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ഫ്രാൻസിസ് മാർപാപ്പയെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യയിലേക്ക് ക്ഷണിച്ചു. ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് സമ്മേളനത്തിൽ പറഞ്ഞു.

-------------------aud--------------------------------

സർവമത സമ്മേളനത്തിൻറെ ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാർപാപ്പയെ കണ്ടത്.  എംഎൽഎമാരായ സജീവ് ജോസഫ് , സനീഷ്‌കുമാർ ജോസഫ് , ശ്രീനിജൻ എന്നിവരും, ഫാ. ഡേവിസ് ചിറമേൽ, ഫാ. കോശി ജോർജ് വരിഞ്ഞവിള, കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, രവി ജോസ് താണിക്കൽ, കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡൻറ് തോമസ് മൊട്ടയ്ക്കൽ, വേൾഡ് മലയാളി കൗൺസിൽ മുൻ പ്രസിഡൻറും എ.വി.എ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എ.വി. അനൂപ്, മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാർ, ഗോപു നന്തിലത്ത്, ചന്ദ്രിക ഡയറക്ടർ ഡോ. രവി, അഡ്വ. ആൻസിൽ കോമാട്ട്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി, കൂഴൂർ പഞ്ചായത്ത് പ്രസിഡൻറ് സാജൻ കൊടിയൻ, ചാലക്കുടി നഗരസഭ കൗൺസിലർ വി.ജെ. ജോജി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu