മാർപാപ്പയെ തിരഞ്ഞെടുക്കാൻ 7ന് തുടങ്ങുന്ന കോണ്ടില്ലേല് എത്ര ദിവസം നീളാം? മൂന്നാം ദിവസം കോൺക്ലേവ് അവസാനിക്കുമെന്ന് ഊഹം പറയുന്നവരുണ്ട്; ഏറെ ദിവസം നീളാമെന്നു സാധ്യത പറയുന്നവരും. മണിക്കൂറുകൾക്കകം തീർന്നതും, 2 വർഷവും 9 മാസവും നീണ്ടതുമായ കോൺക്ലേവുകൾ ചരിത്രത്തിലുണ്ട്.
പാപ്പയുടെ തിരഞ്ഞെടുപ്പിന് 3 രീതികൾ നേരത്തേ നിർദേശിച്ചിരുന്നു: സ്വീകാര്യനായ വ്യക്‌തിയുടെ പേര് കർദിനാൾമാർ വിളിച്ചുപറയുക, ഏതാനും കർദിനാൾമാർ ചേർന്നു ധാരണയുണ്ടാക്കുക, വോട്ടെടുപ്പ്. ഇതിൽ, ആദ്യ 2 രീതികളും ഒഴിവാക്കാനും വോട്ടെടുപ്പിലൂടെയുള്ള തിരഞ്ഞെടുപ്പിനു. 1996ൽ ജോൺ പോൾ രണ്ടാമൻ വ്യവസ്‌ഥ ചെയ്തു.
പലതവണ (32, 33, 30 എന്നിങ്ങനെ എണ്ണത്തെക്കുറിച്ചു വ്യാഖ്യാനങ്ങളുണ്ട്) വോട്ടെടുപ്പു നടത്തിയിട്ടും മൂന്നിൽ രണ്ട് വോട്ട് ആർക്കും ലഭിക്കുന്നില്ലെങ്കിൽ, അടുത്ത ബാലറ്റിൽ 50 ശതമാനത്തിലേറെ വോട്ട് ലഭിക്കുന്നയാൾ തിരഞ്ഞെടുക്കപ്പെടും എന്നു വ്യവസ്‌ഥയുണ്ടാക്കി. എന്നാൽ, ഇതു വോട്ടെടുപ്പിൻറെ തവണ വർധിപ്പിച്ച്. 50 ശതമാനത്തിലേറെ വോട്ട് എന്ന സാഹചര്യത്തിലെത്തിക്കാനുള്ള ശ്രമത്തിന് ഇടയാക്കാമെന്നു വിലയിരുത്തപ്പെട്ടു.
ബനഡിക്ട് പതിനാറാമൻ കൊണ്ടുവന്ന മാറ്റം ഇങ്ങനെയാണ്:
നിശ്ചിത തവണ കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ വോട്ട് നേടിയവരിൽ 2 പേർ മാത്രമേ ബാലറ്റ് പേപ്പറിൽ പരാമർശിക്കപ്പെടു. എന്നാൽ, അവരിലൊരാളെ തിരഞ്ഞെടുക്കാനും മൂന്നിൽ രണ്ട് വോട്ട് വേണം. ഈ സാഹചര്യത്തിലും, 2 പേരുകളിലായി ഭിന്നിച്ചുനിൽക്കുന്നവർ നിലപാടു മാറ്റുന്നില്ലെങ്കിൽ തീരുമാനം നീളാമെന്നു വിലയിരുത്തുന്നവരുണ്ട്.
© Copyright 2025. All Rights Reserved