യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ വിശിഷ്ട ഫ്രീഡം മെഡൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക്. 20ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ ആണ് വിശിഷ്ട മെഡൽ സമ്മാനിക്കുന്നത്. ലോകമെങ്ങുമുള്ള പാവപ്പെട്ടവരെ സാഹായിക്കുന്നതിനു മാർപാപ്പ നടത്തുന്ന സവിശേഷ ശ്രമത്തെ ബൈഡൻ പ്രകീർത്തിച്ചു.
-------------------aud--------------------------------
ഈയാഴ്ച ഇറ്റലി സന്ദർശിക്കാനും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുമിരുന്ന ബൈഡൻ കലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെത്തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. മാർപാപ്പയെ ഫോണിൽ വിളിച്ച് ബൈഡൻ യാത്ര റദ്ദാക്കുന്നതിലെ ഖേദം അറിയിച്ചു.
© Copyright 2024. All Rights Reserved