മി​ഗ്ജോം ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് തീരം തൊട്ടു; ആ​ന്ധ്രയിൽ കനത്ത മഴ, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

05/12/23

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഗ്‌ജോം ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടു. ഉച്ചക്ക് ഒന്നരയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിൽ ബാപട്ലക്കു സമീപമാണ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. തീരം തൊടുമ്പോൾ മണിക്കൂറിൽ 110 കിലോമീറ്ററായിരുന്നു ചുഴലിക്കൊടുങ്കാ റ്റിന്റെ വേഗത.

അതേസമയം, ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടതിന് പിന്നാലെ ആന്ധ്രയിൽ കനത്ത മഴ പെയ്യുകയാണ്. മൂ ന്നു ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബാപ്‌ത, കൃഷ്‌ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. മുൻകരുതലിന്റെ ഭാഗമായി പതിനായിരത്തോളം പേരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്.

ആന്ധ്ര കൂടാതെ, വടക്കൻ തമിഴ്‌നാട്ടിലും ഒഡീഷയിലും പുതുച്ചേരിയിലുംകനത്ത ജാഗ്രതയാണുള്ളത്. ഒഡീഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജം, പുരി, ജഗത്സിങ് പൂർ എന്നീ പ്രദേശങ്ങളിൽ പ്രവേശിക്കുമ്പോൾ 35-45 മുതൽ 55 വരെ വേഗത ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തുടർന്ന് 40-50 മുതൽ 60 കിലോമീറ്റർ വരെ കാറ്റിൻ്റെ വേഗത വർധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരം കടുത്ത ദുരിതത്തിലാണ്. താഴ്ന്ന്‌ പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകൾക്ക് ഇന്ന് പൊതു അവധി നൽകിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തിൽ റൺവേയിൽ നിന്ന് ഉൾപ്പെടെ വെള്ളമിറങ്ങി.

കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ പ്രവർത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാവിലെയോടെ സാധാരണനിലയിൽ പ്രവർത്തിച്ചുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റൺവേ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയിരുന്നു. 70ഓളം വിമാനങ്ങളാണ് ഇവിടെ റദ്ദാക്കിയത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu