ഗരുഡന്റെ വലിയ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് 'ഫീനിക്സ്'. ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ പാറ്റേർണിൽ ഒരു പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. അജു വർഗീസ്, അനൂപ് വർഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഭരതൻ കഥ - സംവിധാനം ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്.
മിഥുൻ മാനുവൽ തിരക്കഥ രചിക്കുന്ന ഹൊറർ ത്രില്ലർ എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മുഖ്യ ഘടകവും. ഒപ്പം അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് സൂചന. '21 ഗ്രാംസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന 'ഫീനിക്സ്' നവംബർ 17 ന് അന്ന് റിലീസ് ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, ഗാനവും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
© Copyright 2024. All Rights Reserved