വർദ്ധിച്ചുവരുന്ന ജീവിത ചെലവിനിടെ ആശ്വാസകരമായ നടപടിയാണ് മിനിമം വേതന നിരക്കിന്റെ വർദ്ധന. 2.7 ദശലക്ഷം പേർക്ക് ഇതു പ്രയോജനകരമാകുമെന്നാണ് കണക്കുകൾ പറയുന്നത്.
മിനിമം വേതനം മണിക്കൂറിന് 10.42 പൗണ്ടിൽ നിന്ന് 11.4 പൗണ്ടായി ഉയരുമെന്നാണ് കണക്ക്. സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഒരു പൗണ്ടിൽ കൂടുതൽ ഉയരുന്നത് ആദ്യമായാണ്.
23 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു നേരത്തെ മിനിമം വേതന ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം മുതൽ മിനിമം വേതന വർദ്ധനവിന്റെ പ്രായപരിധി 21 വയസ്സായിരുന്നു. 16നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ടായിരിക്കും. നിലവിൽ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ടാണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽ നിന്ന് 8.60 പൗണ്ടായി ഉയർത്തിയിട്ടുണ്ട്.
1999ൽ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറാണ് എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർദ്ധനവ് വരുത്തി തുടങ്ങിയത്. മിനിമം വേതനം നൽകാത്തവർക്ക് പിഴ ചുമത്തുമെന്നതിനാൽ തൊഴിലളികൾക്ക് ഇതു ഗുണം ചെയ്യും.
© Copyright 2024. All Rights Reserved