സൗദി പാ ലീഗ് 2023-2024 സീസണിൽ മിന്നും ഫോമിലാണ് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീസണിൽ അൽ നസ് ക്ലബിനായി 17 മത്സരങ്ങളിൽനിന്ന് 16 ഗോളുകളാണ് താരം നേടിയത്. 2023 അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ആറ് മത്സരങ്ങളിൽ ആറ് ഗോളുമായി ക്ലബിനെ കിരീടത്തിലെത്തിച്ചു.
അറബ് കപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും 38കാരനായിരുന്നു. എന്നാൽ, തകർപ്പൻ ഫോമിൽ പന്തുതട്ടുമ്പോഴും കഴിഞ്ഞദിവസം സോഫ സ്കോർ നടത്തിയ സൗദി ലീഗ് പ്ലെയർ റേറ്റിങ്ങിൽ ക്രിസ്റ്റ്യാനോയുടെ സ്ഥാനം മൂന്നാണ്. 8.11 ശരാശരി മാച്ച് റേറ്റിങ്ങുള്ള അൽ ഫത്തഹ് എഫ്.സിയുടെ മധ്യനിരതാരം മൗറീദ് ബയാണ് ഒന്നാമതുള്ളത്. സീസണിൽ ഏഴ് ഗോളും ഏഴ് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. 2020ൽ ആണ് മൊറോക്കൻ താരം അൽ ഫത്തഹിലെത്തുന്നത്. സീസണിൽ ക്ലബിനായി ഏഴു ഗോൾ നേടിയ താരം ഇത്ര തന്നെ അസിസ്റ്റും പേരിലാക്കി. ക്ലബിനായി ഇതുവരെ 88 മത്സരങ്ങളിൽനിന്ന് 36 ഗോൾ നേടിയിട്ടുണ്ട്. അൽ ഇത്തിഹാദ് താരം ഇഗോർ കൊറൊണാഡോയാണ് റേറ്റിങ്ങിൽ രണ്ടാമത്. ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡറുടെ റേറ്റിങ് 8.09 ആണ്. സീസണിൽ ക്ലബിനായി ഒമ്പത് ഗോൾ നേടി.
ഫ്രഞ്ച് മുൻ സൂപ്പർതാരം കരീം ബെൻസേമയാണ് പട്ടികയിൽ നാലാമത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് വിട്ടെത്തിയ ബെൻസേമക്ക് 8.03 റേറ്റിങ്ങുണ്ട്. അൽ ഹിലാൽ എഫ്.സിയുടെ സലീം അൽ ദൗസരിയാണ് അഞ്ചാം സ്ഥാനത്ത്..
© Copyright 2025. All Rights Reserved