മുംബൈക്ക് സമീപം എമിറേറ്റ്സ് വിമാനം ഇടിച്ച് ദേശാടനപക്ഷികളായ 36 ഫ്ലമിംഗോകൾ ചത്തു. ഘാട്‌കോപ്പറിലെ ലക്ഷ്മി നഗർ പ്രദേശത്ത് വെച്ചാണ് അപകടം. പറന്ന് പോകുന്ന ഫ്ലമിംഗോ കൂട്ടത്തെ വിമാനം ഇടിക്കുകയായിരുന്നു. സംഭവത്തിൽ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു.
-------------------aud--------------------------------
തിങ്കളാഴ്ച രാത്രി 9.18നാണ് പക്ഷിക്കൂട്ടത്തെ വിമാനം ഇടിച്ചത്. ഉടൻ തന്നെ വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായി അധികൃതർ അറിയിച്ചു. രാത്രി നടത്തിയ പരിശോധനയിൽ 29 അരയന്നങ്ങളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പരിശോധിച്ചപ്പോൾ അഞ്ചെണ്ണത്തെ കൂടി ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ എണ്ണം അപകടപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ പരിശോധന തുടരുകയാണെന്ന് ഫോറസ്റ്റ് അഡീഷണൽ ചീഫ് കൺസർവേറ്റർ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് എമിറേറ്റ്സിൽ നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. മുംബൈ, നവി മുംബൈ തീരത്തുള്ള തണ്ണീർത്തടങ്ങൾ ഫ്ലമിംഗോകളുടെ ആവാസ കേന്ദ്രമാണ്. ദേശാടനപക്ഷികളായ ഇവ ഡിസംബറോടെയാണ് ഇവിടേക്ക് എത്താറുള്ളത്. ഏപ്രിൽ വരെയാണ് പക്ഷികളെ ഇവിടെ കാണപ്പെടുന്നത്.
© Copyright 2024. All Rights Reserved