ഹൈദരബാദ്: ക്രിക്കറ്റിൽനിന്ന് വിരമിച്ച് രാഷ്ട്രീയ ഇന്നിങ്സ് പ്രഖ്യാപിച്ച അംബാട്ടി റായുഡുവിന് മനംമാറ്റം. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്ന് മത്സരിക്കാൻ ഒരുങ്ങിയ റായുഡു തീരുമാനം പൊടുന്നനെ മാറ്റി പാർട്ടി വിട്ടത് ഏറെ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു.എന്നാൽ, മറ്റ് പാർട്ടികളിൽ ചേക്കേറാനല്ല മറിച്ച് ക്രിക്കറ്റ് ക്രീസിലേക്ക് തന്നെ മടങ്ങുകയാണെന്ന് താരം പ്രഖ്യാപിച്ചു.
-------------------aud--------------------------------fcf308
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്‌തനായ മധ്യനിര താരം ഇനി കളിക്കുക മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരിക്കും. പക്ഷേ, ഐപിഎല്ലിലായിരിക്കില്ല മറിച്ച് യു.എ.ഇയിൽ നടക്കുന്ന ടി 20 ടൂർണമെന്റ്റിൽ മുംബൈ ഇന്ത്യൻസിന്റെ ടീമായ മുംബൈ ഇന്ത്യൻ എമിറേറ്റ്സ് ടീമിനുവേണ്ടിയായിരിക്കും റായുഡു ഇനി ബാറ്റേന്തുക.
സജീവ രാഷ്ട്രീയത്തിലുള്ളവർക്ക് ലീഗിൽ കളിക്കാൻ വിലക്കുള്ളതിനാലാണ് രാഷ്ട്രീയം വിട്ടതെന്നും റായുഡു എക്‌സിലൂടെ അറിയിച്ചു. ഐപിഎല്ലിന് പുറമെ യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും മുംബൈ ഇന്ത്യൻസിന് എംഐ എമിറേറ്റ്സെന്നും എംഐ കേപ്‌ടൗൺ എന്നുമുള്ള പേരുകളിലാണ് ടീമുള്ളത്.
© Copyright 2023. All Rights Reserved