ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂരിലെ പര്യടനം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ മകളും സിഎംആർഎലും തമ്മിലുള്ള ഇടപാടിൽ കെഎസ്‌ഐഡിസിക്ക് വെപ്രാളമെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടി നയം മറികടന്ന് മുഖ്യമന്ത്രിയുടെ അടിമക്കണ്ണായി മാറിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
മോദിയുടെ ഗ്യാരന്റി, പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള എൻ ഡി എ പദയാത്ര കണ്ണൂരിൽ പര്യടനം തുടരുകയാണ്. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ കെ എസ് ഐ ഡി സിക്കാണ് വെപ്രാളമെന്ന് കുറ്റപ്പെടുത്തൽ.മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാൻ സിപിഐഎം ശ്രമം. ഗവർണറെ ആക്രമിക്കാനാണ് സിപിഐഎം ശ്രമമെന്നും കെ.സുരേന്ദ്രൻ വിമര്ശിച്ചു.
© Copyright 2024. All Rights Reserved