മുനമ്പം ഭൂമി തർക്കത്തിൽ സമവായ നീക്കവുമായി സർക്കാർ. വിവാദ ഭൂമിയിൽ സർവെ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നാളത്തെ ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ഭൂമിയിൽ ആർക്കൊക്കെ കൈവശാവകാശം ഉണ്ടെന്ന് ഉൾപ്പെടെ സർവെയിലൂടെ അറിയണമെന്ന് വഖഫ് ബോർഡ് ഉൾപ്പെടെ ആവശ്യമുന്നയിച്ചിരുന്നു.
-------------------aud-----------------------------
ഡിജിറ്റൽ സർവെ നടത്തിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രാഥമിക ആലോചനകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഫറൂഖ് കോളജ് വിഷയവുമായി ബന്ധപ്പെട്ട് ഒരു അപ്പീൽ സമർപ്പിച്ചിരുന്നു. വഖഫ് ട്രൈബ്യൂണിലിലെ ഈ കേസിൽ സർക്കാർ കൂടി കക്ഷിചേരാനും സാധ്യതയുണ്ട്. മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാൻ സർക്കാർ വിളിച്ച ഉന്നതല യോഗം നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റിലാണ് നടക്കുക. മുഖ്യമന്ത്രി,റവന്യൂ,നിയമ,വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.ഭൂമിയിൽ പ്രദേശവാസികൾക്കുള്ള റവന്യൂ അവകാശം എങ്ങനെ നൽകാമെന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.മുനമ്പത്തെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ യോഗത്തിന്റെ ചർച്ചയ്ക്ക് വരും.മുനമ്പത്തെ ഭൂമിയിൽ നിന്നും ആരെയും ഇറക്കിവിടില്ല എന്ന നിലപാടിലാണ് സർക്കാറുള്ളത്.വിഷയം ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. അതേസമയം മുനമ്പം വിഷയത്തിലെ കുറ്റക്കാർ ഫാറൂഖ് കോളജും ഭരണസമിതിയുമാണെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കും. ഇതിന്റെ നിയമവശങ്ങൾ ഇന്ന് ചേരുന്ന യോഗം പരിശോധിക്കും. മുനമ്പത്തെ താമസക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
© Copyright 2024. All Rights Reserved