മുനമ്പം ഭൂമി പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് സീറോമലബാർ ഗ്ലോബൽ മാതൃവേദി ആവശ്യപ്പെട്ടു.
-------------------aud----------------------------
സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കാതെ നിയമപരമായും വസ്തുതാപരമായും ഈ വിഷയം പരിഹരിക്കാൻ ഉത്തരവാദിത്വപ്പെട്ട അധികാരികൾ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തെ മാത്രമല്ല സമൂഹ ജീവിത സ്വസ്ഥതയെ തകർക്കും.
ഏത് പരിതസ്ഥിതിയിലും ശക്തമായി മതസൗഹാർദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്.
സാധാരണകാരന്റെ പ്രത്യേകിച്ചും സമൂഹത്തിന്റെ താഴെ തട്ടിൽ ക്ലേശത അനുഭവിക്കുന്നവരുടെ ദു:ഖ-ദുരിത-രോദനങ്ങൾക്ക് മുമ്പിൽ കാതും കണ്ണുമടച്ച് അന്ധകാര ശൂന്യത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഭരണ നേതൃത്വത്തിലുള്ളവർ കണ്ണും മനസ്സും തുറന്ന് പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് മുനമ്പത്ത് അമ്മമാരുടെ വേദനയിൽ പങ്കു ചേർന്ന് ഗ്ലോബൽ മാതൃവേദി ആവശ്യപ്പെടുന്നു.
© Copyright 2024. All Rights Reserved