മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കർ ഭൂമി വഖഫ് ആണെന്ന് സിവിൽ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വീണ്ടും കമ്മീഷനെ വെച്ച് എങ്ങനെ തീരുമാനമെടുക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. സർക്കാരിന്റേത് ജനങ്ങളുടെ കണ്ണിയിൽ പൊടിയിടാനുള്ള തന്ത്രം ആണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
-------------------aud----------------------------
മുനമ്പത്തെ കോടതി കണ്ടെത്തിയ ഭൂമിയിൽ ജുഡീഷ്യൽ കമ്മീഷൻ പരിശോധന സാധ്യമല്ല. കോടതി കണ്ടെത്തിയ ഭൂമി ജുഡീഷ്യൽ കമ്മീഷന്റെ പരിഗണന വിഷയത്തിൽ നിന്ന് സർക്കാർ ഒഴിവാക്കിയിട്ടില്ല. വഖഫ് കമ്മീഷൻ റിപ്പോർട്ട് 2010 ൽ സർക്കാർ അംഗീകരിച്ചതാണ്. വേണ്ടത്ര നിയമപരിശോധന കൂടാതെയാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു. ജുഡീഷ്യൽ കമ്മീഷന്റെ അധികാരപരിധി വിശദീകരിക്കാനും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു ഭൂമിയുടെ ടൈറ്റിൽ തീരുമാനിക്കുള്ള അവകാശം സിവിൽ കോടതിക്കാണ്. ആ അവകാശത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷന് എങ്ങനെ ഇടപെടാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കർ ഭൂമി വഖഫ് ആണെന്ന സിവിൽ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ളത്. അത് എങ്ങനെ ജുഡീഷ്യൽ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് ആയി വരുന്നു?. ഈ ഭൂമി ഒഴിവാക്കിയല്ല ജുഡീഷ്യൽ കമ്മീഷൻ നിയമനം. കോടതി തീരുമാനിച്ച ഭൂമിയിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് അത്ഭുതങ്ങളുടെ എന്തു പെട്ടിയാണ് തുറക്കാൻ പോകുന്നതെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. എന്നാൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ അധികാരമുണ്ടെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷന്റെ പരിധിയിൽ ഇല്ലെന്നും സർക്കാർ വ്യക്തമാക്കി. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ബുധനാഴ്ച വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുനമ്പം ഭൂമി പ്രശ്‌നത്തിൽ സമരം ശക്തമായതോടെയാണ് സർക്കാർ, റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. കമ്മീഷൻ സിറ്റിങ്ങുകൾ തുടരുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടൽ.
© Copyright 2024. All Rights Reserved