1969 മുതല്‍ 1972 വരെ ലോക ചാംപ്യനായിരുന്നു അദ്ദേഹം. പത്താമത്തെ ലോക ചെസ് ചാംപ്യനായ സ്പാസ്‌കിയും അമേരിക്കന്‍ ചെസ് ഇതിഹാസം ബോബി ഫിഷറുമായുള്ള 1972ലെ പോരാട്ടം നൂറ്റാണ്ടിലെ ചെസ് മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് സ്പാസ്‌കി പരാജയപ്പെട്ടിരുന്നു. 18ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അദ്ദേഹം 19ാം വയസില്‍ 1956ലാണ് പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചത്. സോവിയറ്റ് യൂണിയനെ 7 ചെസ് ഒളംപ്യാഡില്‍ പ്രതിനിധീകരിച്ച സ്പാസ്‌കി പിന്നീട് 3 തവണ ഫ്രാന്‍സിനായും ഒളിംപ്യാഡില്‍ കളിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved