ടെസ്റ്റിൽ പങ്കജ് റോയ് വിനു മങ്കാട് സഖ്യം 1956 ജനുവരിൽ സ്ഥാപിച്ച ഓപ്പണിംഗ് വിക്കറ്റിലെ 413 റണ്‍സ് എന്ന റിക്കാർഡ് 51 വർഷത്തിനുശേഷമാണ് തകർന്നത്. മദ്രാസിൽ നടന്ന മത്സരത്തിൽ റോയ് 173 റണ്‍സും മങ്കാട് 231 റണ്‍സുമാണ് നേടിയത്. ഈ റിക്കാർഡ് ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്-നീൽ മക്കെൻസി സഖ്യം ബംഗ്ലാദേശിനെരിരേ 415 റണ്‍സ് നേടി 2008 ഫെബ്രുവരിൽ തകർത്തു. ആറു വർഷം ദേശീയ സെലക്ടറുമായിരുന്നു റോയ്. 2001 ഫെബ്രുവരിൽ ഇദ്ദേഹം അന്തരിച്ചു. റോയ്, അയുഷ്മാൻ ഗെയ്ക്വാദ് എന്നിവർക്കു പുറമെ ഡയാന എഡുൽജി, സുധ ഷാ എന്നിവർക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നല്‍കുന്നുണ്ട്. എന്നാൽ, എഡുൽജി അവാർഡ് സ്വീകരിക്കില്ലെന്നാണ് അറിയിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. നരേൻ തംഹാനെ, അബ്ബാസ് അലി ബെയ്ഗ്, ബുധി കുദ്രൻ എന്നിവർക്ക് പ്രത്യേക അവാർഡുണ്ട്. 15 ലക്ഷം രൂപയാണ് സമ്മാനത്തുക.
© Copyright 2024. All Rights Reserved