മുൻ കേന്ദ്ര കേന്ദ്ര ഐടി മന്ത്രിയേയും തട്ടിപ്പിനിരയാക്കി സൈബർ തട്ടിപ്പുകാർ. മുൻ കേന്ദ്ര ഐടി മന്ത്രിയും മുതിർന്ന ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ ദയാനിധി മാരൻ ആണ് ഒക്ടോബർ 10 ന് നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ 99,999 രൂപ കബളിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള OTP പോലും തൻറെ ഫോണിലേക്ക് വന്നില്ലെന്നും നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ തൻറെ 99999 നഷ്ടപ്പെട്ടതായി അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 10ന് ആക്സിസ് ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് നെറ്റ് ബാങ്കിംഗിലൂടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-ബിൽഡെസ്ക് മുഖേന പണം ട്രാൻസ്ഫർ ചെയ്തെന്ന് ദയാനിധി മാരൻ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് തൻറെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള ഒടിപി പോലും തൻറെ ഫോണിലേക്ക് വന്നില്ലെന്നും ദയാനിധി മാരൻ എക്സിൽ കുറിച്ചു. പകരം ജോയിൻറ് അക്കൗണ്ട് ഹോൾഡറായ ഭാര്യയുടെ ഫോണിലേക്ക് ബാങ്കിൽ നിന്ന് വിളിച്ച് ഇടപാട് നടന്നോ എന്ന് സ്ഥിരീകരിക്കാനുള്ള ധൈര്യം തട്ടിപ്പുകാർ കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയെക്കുറിച്ച് ബോധവാനും സ്വകാര്യ ഡാറ്റയിൽ ജാഗ്രത പുലർത്തുന്നവനുമായ ഒരാൾക്ക് ഇത് സംഭവിക്കുകയാണെങ്കിൽ, ഡിജിറ്റൽ ഉപയോക്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും കാര്യമോ? ആരുടെയെങ്കിലും ഡാറ്റ സുരക്ഷിതമാണോയെന്നും അദ്ദേഹം ചോദിച്ചു.
2020 ജനുവരി മുതൽ 2023 ജൂൺ വരെയുള്ള ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങളിൽ 75% വും സാമ്പത്തിക തട്ടിപ്പുകളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
© Copyright 2023. All Rights Reserved