പന്തുചുരണ്ടൽ വിവാദത്തിൽ കുടുങ്ങി ഡാരൻ ലേമാൻ രാജിവച്ചതിനെത്തുടർന്നാണ് ലാംഗർ ഓസ്ട്രേലിയയുടെ പരിശീലകനായെത്തുന്നത്.
ഈ മാസം 22 മുതൽ നാല് വർഷത്തേക്കാണ് നിയമനം. ഓസ്ട്രേലിയയ്ക്കായി 105 ടെസ്റ്റുകൾ കളിച്ച ലാംഗറാണ് ഏകദിന, ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ ടീമിനെ പരിശീലിപ്പിക്കുക. നാൽപ്പത്തിയേഴുകാരനായ ലാംഗർ വെസ്റ്റേണ്‍ ഓസ്ട്രേലിയ, പെർത്ത് സ്കോർച്ചേഴ്സ് എന്നിവയുടെ പരിശീലകനായിരുന്നു. ഓസ്ട്രേലിയയുടെ ഇടക്കാല പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993 മുതൽ 2007വരെയുള്ള ടെസ്റ്റ് കരിയറിൽ 23 സെഞ്ചുറി അടക്കം 7,696 റണ്‍സ് നേടിയിട്ടുണ്ട്. സ്റ്റീവ് വോ, ഷെയ്ൻ വോണ്‍, ആദം ഗിൽക്രിസ്റ്റ്, ഗ്ലെൻ മഗ്രാത്ത്, റിക്കി പോണ്ടിംഗ് തുടങ്ങിയവർക്കൊപ്പം ഓസ്ട്രേലിയയുടെ സുവർണകാലത്ത് കളിച്ച താരമാണ് ലാംഗർ.
© Copyright 2024. All Rights Reserved