മുസ്‌ലിം ലീഗ് നേതാക്കൾ ഡൽഹിയിലാണെന്നും തിരിച്ചെത്തിയാൽ സീറ്റുവിഭജനം സംബന്ധിച്ച ചർച്ച പുനരാരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റു ഘടകകക്ഷികളുമായി ചർച്ച പൂർത്തിയായി. മുസ്‌ലിം ലീഗുമായി ഒരു തവണ മാത്രമാണ് ചർച്ച നടന്നത്. അധിക സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.
മൂന്നാം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ പലവട്ടം അനൗപചാരിക ചർച്ചകൾ നടന്നെങ്കി ലും നിർബന്ധപൂർവമുള്ള ലീഗിൻ്റെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ദേശീയ ആസ്ഥാന രജിസ്ട്രേഷനുമായി ബന്ധ പ്പെട്ട് ഡൽഹിയിൽ പോയ ലീഗ് നേതാക്കൾ തിരിച്ചെത്തിയാൽ കോൺഗ്രസുമായുള്ള അ ന്തിമ ചർച്ച നടക്കും. മുമ്പൊന്നും ഉന്നയിച്ചതുപോലെയല്ലെന്നും ഇത് കിട്ടാനുള്ള ആവശ്യമാണെന്നും ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരുറ പ്പും ലഭിക്കാതെയുള്ള പിന്മാറ്റം ലീഗിന് സാധ്യമല്ല. ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീ ദ്, ഡോ. എം.കെ. മുനീർ തുടങ്ങിയവർ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്.
© Copyright 2025. All Rights Reserved