മൂന്നാമത്തെ റൺവേ സ്ഥാപിക്കാനുള്ള ഹീത്രൂ എയർപോർട്ടിന്റെ പദ്ധതികൾ കുറെ നാളുകളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ വേനൽക്കാലത്ത് മൂന്നാമത്തെ റൺവേയ്ക്കുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിന് മുമ്പ് ഹീത്രൂ വിമാനത്താവളം അതിന്റെ രണ്ട് ടെർമിനലുകൾ വികസിപ്പിക്കുന്നതിനുള്ള മൾട്ടി-ബില്യൺ പൗണ്ട് നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. ഇന്ന് ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ ടെർമിനലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിതിൻ്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
-------------------aud--------------------------------
യുകെയിലെ ഏറ്റവും വലിയ എയർപോർട്ടിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ മൂന്നാമത്തെ റൺവേയ്ക്ക് ചാൻസലർ റേച്ചൽ റീവ്സ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻറ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഏർപ്പെടുത്തിയ താരിഫുകൾ യുകെയിലെ സ്റ്റീൽ വ്യവസായത്തിന് വൻ തിരിച്ചടിയായതായുള്ള ആശങ്കകളെ മറികടക്കാനാണ് യുകെ നിർമ്മിത സ്റ്റീലിന്റെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിന്റെ പുതിയ വ്യവസായ നയങ്ങൾ യുകെയിലെ സ്റ്റീൽ വ്യവസായത്തിന് കടുത്ത തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
© Copyright 2024. All Rights Reserved