മൂന്നാഴ്ചയിലേറെയായി യുകെ മലയാളിയെ കാണ്മാനില്ല. ലണ്ടനിൽ താമസിക്കുന്ന നരേന്ദ്രൻ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയർന്നുവന്നിരിക്കുന്നത്. ഡിസംബർ എട്ടാം തീയതി മുതൽ കാണ്മാനില്ലെന്നാണ് പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്.
-------------------aud--------------------------------
2024 സെപ്റ്റംബർ വരെ ലണ്ടനിലെ ജെപി മോർഗനിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്. അദ്ദേഹത്തിന് ചില കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. യുഎഇയിൽ താമസിക്കുന്ന സഹോദരൻ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. എങ്കിലും ഇതുവരെയും മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിച്ചതോടെ ത്വരിത ഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. നരേന്ദ്രൻ രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 116000 എന്ന രഹസ്യ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.
© Copyright 2025. All Rights Reserved