കുടിയേറ്റം ഒരു പ്രധാന രാഷ്ട്രീയ വിഷയമായതോടെ, കൂടുതൽ ശക്തിയോടെ കുടിയേറ്റത്തിനെതിരെ ആഞ്ഞടിച്ച് ഫലം കൊയ്യാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കൾ. റുവാണ്ടൻ പദ്ധതിയുൾപ്പടെ കുടിയേറ്റം നിയന്ത്രിക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്ത ഋഷി സുനകിന്റെ പിൻഗാമിയാകാൻ മത്സരിക്കുന്ന റോബർട്ട് ജെന്റിക്കും ഇക്കാര്യത്തിൽ തന്റെ നിലപാട് കടുപ്പിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അന്തിമ ഘട്ടമെത്തി നിൽക്കുന്ന സമയത്താണ് കൂടുതൽ കർശനമായ കുടിയേറ്റ നിയന്ത്രണ നയങ്ങളുമായി റോബർട്ട് ജെന്റിക് എത്തുന്നത്.
-------------------aud--------------------------------
അഭയത്തിനുള്ള അപേക്ഷ നിരസിക്കപ്പെട്ടവരെ അവരുടെ മാതൃ രാജ്യങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ, അത്തരം രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം ഉൾപ്പടെയുള്ള സഹായങ്ങൾ നിർത്തലാക്കും എന്നാണ് അദ്ദേഹം പറയുന്നത്. അത്തരം രാജ്യങ്ങൾക്ക് ഭാവിയിൽ ധനസഹായം നൽകില്ല എന്ന് മാത്രമല്ല, ഈ രാജ്യങ്ങളിൽ ണ്ണുള്ളവർക്ക് വിസയും നിഷേധിക്കുമെന്നും മുൻ ഇമിഗ്രേഷൻ മന്ത്രി കൂടിയായ അദ്ദേഹം പറയുന്നു. അതിനു പുറമെ പ്രതിവർഷം 1 ലക്ഷം അഭയാർത്ഥികളെ നാടു കടത്തും. പുതിയതായി മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരെ കൂടി ബ്രിട്ടനിൽ പ്രവേശിക്കുന്നതിൽ നിന്നും പൂർണ്ണമായും വിലക്കും.
പാർട്ടി സമ്മേളനത്തിനായി ബിർമ്മിംഗ്ഹാമിൽ അംഗങ്ങൾ ഒത്തു ചേരുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഈ പ്രഖ്യാപനമുണ്ടായത്. അനന്ധികൃത കുടിയേറ്റക്കാർ നമ്മുടെ സമൂഹത്തിനു മേലും നികുതിദായകർക്ക് മേലും അതിയായ സമ്മർദ്ധം ചെയലുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃതമായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം കുതിച്ചുയരുമ്പോൾ, നാടുകടത്തപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റു രാജ്യങ്ങൾ ബ്രിട്ടന്റെ ഉദാര മനസ്ഥിതി ചൂഷണം ചെയ്യുന്നത് സർക്കാർ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ഏറ്റവും അനുയോജ്യമായ നടപടി, അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ തിരിച്ചെടുക്കാൻ തയ്യാറാകാത്ത രാജ്യങ്ങൾക്ക് വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും അവർക്കുള്ള ധന സഹായം നിർത്തലാക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിൽ നിന്നും പിന്മാറണമെന്ന തന്റെ പഴയ ആവശ്യം ആവർത്തിച്ച ജെന്റിക്, ഇത് അപകടകാരികളായ ക്രിമിനലുകളെ നാടുകടത്താൻ തടസ്സങ്ങൾ നീക്കുമെന്നും പറഞ്ഞു.
തുർക്കി, ബ്രസീൽ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെ സുരക്ഷിത രാജ്യങ്ങളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇവയെല്ലാം വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്, ആഭ്യന്തര കലാപങ്ങൾ നടക്കുന്ന രാജ്യങ്ങളല്ല, അദ്ദേഹം പറയുന്നു. റുവാണ്ടൻ പദ്ധതി പ്രാവർത്തികമാക്കുവാൻ റിഷി സുനകിന്റെ നടപടികൾ മതിയാവുകയില്ല എന്ന് ആരോപിച്ച് കഴിഞ്ഞവർഷം അവസാനമായിരുന്നു ജെന്റിക് ഇമിഗ്രേഷൻ മന്ത്രി സ്ഥാനം രാജിവെച്ചത്.
© Copyright 2024. All Rights Reserved