വർദ്ധിച്ചു വരുന്ന പലിശ നിരക്ക് വെല്ലുവിളികൾ മൂലം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബ്രിട്ടനിലെ അൻപത് ലക്ഷത്തോളംവരുന്ന മോർട്ട്ഗേജ് തിരിച്ചടവിൽ നൂറു കണക്കിന് പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. 2021-ൽ പലിശ നിരക്ക് ഉയരാൻ തുടങ്ങിയതോടെ പകുതിയോളം മോർട്ട്ഗേജ് ഉടമകൾ പുതിയ ഫിക്സ്ഡ് റേറ്റ് ഡീലിലേക്ക് മാറിയിട്ടുണ്ട്. ഇവരുടെ എണ്ണം ഏകദേശം അൻപത് ലക്ഷത്തോളം വരും.
ബാക്കിയുള്ള ഏതാണ് അൻപത് ലക്ഷത്തോളം മോർട്ട്ഗേജ് ഉടമകൾ 2026 അവസാനത്തോടെ തിരിച്ചടവ് തുകയിൽ വൻ വർദ്ധനവ് നേരിടുംഎന്നാണ് ഏറ്റവും പുതിയ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ എഫ് പി സി പറയുന്നത്.
കഴിഞ്ഞ ഒന്നുരണ്ട് മാസങ്ങളായി പലിശ നിരക്ക് മാറാതെ തുടരുന്നുണ്ടെങ്കിലും, അതിന് മുൻപുണ്ടായ വർദ്ധനവ് കാരണം ഒരു ഫിക്സ്ഡ് ഡീലീന്റെ കാലാവധി കഴിയുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന തിരിച്ചടവ് തുകയാണ് ലഭിക്കുന്നത്. അതിന്റെ ഫലമായി ഏതാണ്ട് 5 ലക്ഷം കുടുംബങ്ങൾക്ക് 2024 അവസാനമാകുമ്പോഴേക്കും മോർട്ട്ഗേജ് തിരിച്ചടവ് തുകയിൽ 55 പൗണ്ടിന്റെ വർദ്ധനവ് പ്രതീക്ഷിക്കാം.
അതുപോലെ ഉയർന്ന അടവ് തവണ തുക കുടിശ്ശിക നേരിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ പേർ അവരുടെ പേയ്മെന്റ് കൃത്യ സമയത്ത് നടത്തുന്നതിൽ പരാജയപ്പെട്ടേക്കാം. എന്നിരുന്നാലും, മതിയായ മൂലധനം യു കെ ബാങ്കുകൾക്ക് ഉള്ളതിനാൽ ഈ പ്രതിസന്ധി മറികടക്കാൻ അവയ്ക്ക് കഴിയുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാൻഷ്യൽ പോളിസി കമ്മിറ്റി വിലയിരുത്തുന്നത്.
യു എസ്സ് ലോംഗ് ഡേറ്റഡ് ബോണ്ട് യീൽഡ്സ് അതായത് സർക്കാരിന്റെ വായ്പയ്ക്ക് മേലുള്ള പലിശ കഴിഞ്ഞ ജൂലൈ മുതൽ വർദ്ധിച്ചു വരികയാണ് യു കെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലെ സ്ഥിതിയും മറിച്ചല്ല.ചൈനയിലെ പ്രോപ്പർട്ട് മാർക്കറ്റ് താഴേക്ക് പോവുകയാണ് ഇത് സമ്പദ്ഘടനയുടെ മറ്റ് മേഖലകളെയും പ്രതികൂലമായി ബാധിക്കും. ഇത് അതിശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും എഫ് പി സി വിലയിരുത്തി.
© Copyright 2024. All Rights Reserved