മെസിക്ക് മാത്രം നൽകാനാവുന്ന പ്രത്യേകമായ നിമിഷങ്ങളുണ്ട്; സൂപ്പർ താരത്തെ മിസ് ചെയ്യുന്നതായി എംബാപെ

05/01/24

പി.എസ്.ജിയിൽ ലയണൽ മെസിക്കൊപ്പം കളിച്ചിരുന്ന നിമിഷങ്ങൾ ഒരുപാട് മിസ് ചെയ്യുന്നതായി സൂപ്പർ താരം കിലിയൻ എംബാപെ പറഞ്ഞു. എന്നെപ്പോലൊരു സ്‌ട്രൈക്കർക്ക് മുന്നേറ്റനിരയിൽ കൃത്യമായി പന്ത് എത്തിച്ചുനൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.മെസിക്ക് മാത്രം നൽകാനാവുന്ന ചില പ്രത്യേകമായ നിമിഷങ്ങൾ കളിയിലുണ്ട്. ഇതെല്ലാം മിസ് ചെയ്യുന്നുവെന്നും പി.എസ്.ജിക്ക് വേണ്ടി ട്രോഫി ഡെഡ് ചാമ്പ്യൻസ് കിരീടം നേടിയ ശേഷം ഫ്രഞ്ച് താരം പ്രതികരിച്ചു.
-------------------aud--------------------------------fcf308

അതേസമയം, ഖത്തർ ലോകകപ്പിൽ അർജന്റീനയുമായുള്ള ഫൈനൽ തോൽവിക്ക് ശേഷം ആദ്യമായാണ് മെസിയെ പിന്തുണച്ച് എംബാപെ പ്രതികരണം നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. വിജയത്തിന് ശേഷം എംബാപെയെ മോശമായി ചിത്രീകരിച്ച് അർജന്റീനൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. പി.എസ്.ജിയിൽ ഇരു താരങ്ങളും 67 മത്സരങ്ങളിലാണ് ഒന്നിച്ച് കളിച്ചത്. ഇതിൽ 34 ഗോളുകളാണ് കൂട്ടുകെട്ടിൽ പിറന്നത്. മെസിയുടെ അസിസ്റ്റിൽ 20 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്. മെസിക്കും എംബാപെക്കും പുറമെ ബ്രസീൽ സൂപ്പർതാരം നെയ്മറും ക്ലബിൽ ഒന്നിച്ചുകളിച്ചിരുന്നു.
2023ലാണ് പി.എസ്.ജി വിട്ട് മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. ഇതുവരെ 14 കളിയിൽ നിന്നായി 11 ഗോളുകൾ നേടി. ഈ സീസണോടെ പി.എസ്.ജി വിടാനൊരുങ്ങുകയാണ് എംബാപെ. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്കാണ് യുവതാരം കൂടുമാറാനൊരുങ്ങുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu