റിയാദ് സീസൺ കപ്പിൽ ത്രില്ലർപോരിനൊടുവിൽ മെസ്സിയുടെ ഇന്റർമയാമിയെ സൗദി കരുത്തരായ അൽഹിലാൽ മുട്ടുകുത്തിച്ചിരുന്നു. 4-3 ന്റെ തകർപ്പൻ ജയത്തിന് പിന്നാലെ ഹിലാലിന് വേണ്ടി മൂന്നാം ഗോൾ നേടിയ ബ്രസീൽ താരം മൈക്കിൾ ഡെൽഗാഡോയുടെ ‘സിയൂ’ ഗോളാഘോഷം വൈറലായിരുന്നു.
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ ജനപ്രിയമായ സിയൂ സ്റ്റൈലാണ് മൈക്കിൾ അനുകരിച്ചത്. എന്നാൽ ലയണൽ മെസ്സിക്ക് നേരെയാണ് സിയൂ ആഘോഷമെന്ന രീതിയിൽ വിമർശനങ്ങൾ ഉയർന്നു.
എന്നാൽ, താൻ ഏറെ ഇഷ്ടപ്പെടുന്ന കളിക്കാരനാണ് ലയണൽ മെസ്സിയെന്നും അദ്ദേഹത്തിന് മുന്നിൽ ഞാൻ ആരുമല്ലെന്നും മൈക്കിൾ മത്സര ശേഷം പ്രതികരിച്ചു. ലോകത്തിലെ മികച്ച കളിക്കാരനായ അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം തന്നതിന് റിയാദ് സീസൺ കപ്പിന്റെ സംഘാടകരോട് നന്ദിയുണ്ടെന്നും ബ്രസീലിയൻ താരം കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved