യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മൈക്ക് വാൾട്സിനെ നീക്കി പകരം മാർക്കോ റൂബിയോയെ നിയമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അംബാസഡറായി നാമനിർദ്ദേശം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
------------------aud--------------------------------
വാൾട്ട്‌സണും ഡെപ്യൂട്ടി ഉപദേഷ്ടാവ് അലക്‌സ് വോങ്ങും രാജി വെയ്ക്കാനൊരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യെമനിൽ സൈനിക ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ വാൾട്ട്സ് രാജിവെക്കാനൊരുങ്ങുന്നു എന്ന സൂചനകളുണ്ടായിരുന്നു.
വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി നാമനിർദ്ദേശം ചെയ്യുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗഡിൽ കുറിച്ചു.
© Copyright 2025. All Rights Reserved