മോട്ടോർ ഇൻഷുറൻസ് ചെലവുകൾ കൈവിട്ട് കുതിക്കുന്നത് തടയാൻ നടപടി ഉണ്ടാവുമെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി. കഴിഞ്ഞ വർഷം പ്രീമിയത്തിൽ 34 ശതമാനത്തോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെടുക്കാൻ ഗവൺമെന്റ് തയ്യാറെടുക്കുന്നതെന്ന് ലൂസി ഹെയ്ഗ് പറഞ്ഞു.
-------------------aud--------------------------------
യുവാക്കൾക്കും, പ്രായമായ ഡ്രൈവർമാർക്കുമാണ് പ്രധാനമായും പ്രീമിയം തിരിച്ചടി നേരിടുന്നത്. 'കാർ ഇൻഷുറൻസ് ഒരു ആഡംബരമല്ല, അതൊരു നിയമപരമായ ആവശ്യകതയാണ്. ലക്ഷക്കണക്കിന് പേർക്ക് ഇത് അനിവാര്യമാണ്', ട്രാൻസ്‌പോർട്ട് സെക്രട്ടറി പറഞ്ഞു.
ഈ ഘട്ടത്തിൽ പ്രീമിയങ്ങൾ കുറഞ്ഞ് വരുന്നതായി റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഈ സമയത്താണ് ഗവൺമെന്റ് വിഷയത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കുന്നത്. ടോറി ഭരണത്തിന് കീഴിൽ മാന്യമല്ലാത്ത ഇടപാടുകളും, കുതിച്ചുയർന്ന പണപ്പെരുപ്പവും, കുഴികൾ നിറഞ്ഞ റോഡുകളും, വർദ്ധിച്ച കാർ മോഷണങ്ങളും ചേർന്നാണ് കവറേജ് ചെലവ് ഉയർന്നതെന്ന് ലൂസി ഹെയ്ഗ് പറയുന്നു.
പ്രീമിയങ്ങളെ നിരവധി ഘടകങ്ങൾ ബാധിക്കുന്നതായി എബിഐ ഇൻഷുറൻസ് സംഘടനയും വ്യക്തമാക്കി. എന്നാൽ ആളുകളുടെ വംശം പോലും ഇൻഷുറൻസ് പ്രീമിയങ്ങളെ ബാധിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വെള്ളക്കാരെ അപേക്ഷിച്ച് ന്യൂനപക്ഷ വംശങ്ങളിൽ നിന്നുള്ളവർക്ക് പ്രീമിയം കൂടുന്ന പ്രവണത കണ്ടുവരുന്നുണ്ട്.
© Copyright 2023. All Rights Reserved