മോദിക്കെതിരായ പരാമർശം; മാൽദ്വീപ് സ്ഥാനപതിയെ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

08/01/24

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ മാലദ്വീപ് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിവാദ പ്രസ്താവന നടത്തിയ മാൽ ദ്വീപ് മന്ത്രിമാരെ പുറത്താക്കിയതായി ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.
-------------------aud--------------------------------

വിവാദങ്ങൾക്ക് പിന്നാലെ മാൽദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികൾ സാമൂഹിക മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം ശക്തമാക്കി.അതിനിടെ മാൽ ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തി
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാൽ ദ്വീപ് ഉപ മന്ത്രിമാരായ മറിയം ഷിയുന, മൽശ ശരീഫ്, മഹ്സൂം മാജിദ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. മാൽദീപിലെ ഇന്ത്യൻ സ്ഥാനപതി ഇന്ത്യയുടെ പ്രതിഷേധം നേരിട്ട് അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമ്മർദ്ദം വർദ്ധിച്ചതോടെയാണ് മൂന്നു മന്ത്രിമാരെയും പുറത്താക്കാൻ മാൽദീപ് ഭരണകൂടം തയ്യാറായത്.
ഡൽഹിയിലെ മാൽ ദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി ആണ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. നേരിട്ട് എത്തിയ ഇന്ത്യയിലെ മാലദ്വീപ് അംബാസഡർ ഇബ്രാഹിം ഷഹീബ് മന്ത്രിമാരെ പുറത്താക്കിയ വിവരം കേന്ദ്ര സർക്കാരിനെ അറിയിച്ച് മടങ്ങി. വിനോദസഞ്ചാര കേന്ദ്രമായ മാൽ ദ്വീപിനെ ബഹിഷ്കരിക്കാൻ ഉള്ള ആഹ്വാനമാണ് ഇന്ത്യൻ ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികൾക്കിടയിൽ തരംഗമാകുന്നത്.
ഇന്ത്യൻ വിനോദസഞ്ചാര കമ്പനിയായ ഈസ് മൈ ട്രിപ്പ് മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കി. പ്രഥമ ചൈന സന്ദർശനത്തിന് മാൽ ദ്വീപ് പ്രസിഡൻറ് മുഹമ്മദ് മോയ്സ് പുറപ്പെടുന്നതിനു തൊട്ട് മുൻപ് ആരംഭിച്ച വിവാദം ടൂറിസം രംഗത്ത് തിരിച്ചടി ആയതോടെ ആണ് മന്ത്രിമാർക്ക് എതിരെ നടപടി സ്വീകരിക്കാൻ ഭരണകൂടം തയ്യാറായത്.
ദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം എന്ന ആവശ്യം മാൽദീപ് പ്രസിഡണ്ടായി മുഹമ്മദ് മോയ്സ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉയർത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിൽ ഈ പരാമർശം നിഴൽ വീഴ്ത്തി. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ചൈനയിലേക്കുള്ള മുഹമ്മദ് മോയ്സിൻ്റെ സന്ദർശനം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu